നേര്‍ച്ചകളും വിവരങ്ങളും




" പാലോട്ട്കാവിലെ നേര്‍ച്ചകളില്‍ ഏറ്റവും പ്രാധാന്യമേറിയത് ദൈവത്തിന്‍റെ കുടയെടുപ്പും തുലാഭാരവും ആണ്. ക്ഷേത്രവാല്യക്കാര്‍ക്ക് ആരോഗ്യം അനുവദിക്കുന്ന കാലം വരെ കുടയെടുക്കണമെന്നുള്ളതും അന്യസമുദായംഗങ്ങള്‍ക്ക് കുട സമര്‍പ്പണവുമാണ് വിധിച്ചിട്ടുള്ളത്. "



ശ്രീ മല്ലിയോട്ട് പാലോട്ട് കാവിലെ നേര്‍ച്ചകളും അവയുടെ മറ്റ് വിവരങ്ങളും

ദൈവത്തിന്‍റെ കുടയെടുപ്പും തുലാഭാരവും


പാലോട്ട്കാവിലെ നേര്‍ച്ചകളില്‍ ഏറ്റവും പ്രാധാന്യമേറിയത് ദൈവത്തിന്‍റെ കുടയെടുപ്പും തുലാഭാരവും ആണ്. ക്ഷേത്രവാല്യക്കാര്‍ക്ക് ആരോഗ്യം അനുവദിക്കുന്ന കാലം വരെ കുടയെടുക്കണമെന്നുള്ളതും അന്യസമുദായംഗങ്ങള്‍ക്ക് കുട സമര്‍പ്പണവുമാണ് വിധിച്ചിട്ടുള്ളത്. തുലാഭാരം നേര്‍ച്ചയ്ക്കനുസരിച്ചാണ് നല്‍കുന്നത്.

ചൊവ്വവിളക്ക് അടിയന്തരം


എല്ലാ ഹൈന്ദവവിശ്വാസികള്‍ക്കും ഒന്നുപോലെ ചെയ്യാവുന്ന നേര്‍ച്ചയാണിത്. ക്ഷേത്രത്തിലെ എല്ലാ ദേവീദേവന്‍മാര്‍ക്കും നിവേദ്യം അര്‍പ്പിച്ചുകൊണ്ടുള്ള ഈ പകല്‍ അടിയന്തരം വാദ്യമേളങ്ങളോടും അല്ലാതെയും നടത്താവുന്നതാണ്.

അടിമപ്പണം


ദൈവത്തിന്‍റെ അടിമയായി സമര്‍പ്പിച്ച് പതിനാറുവയസ്സുവരെ ഒന്നേ കാല്‍പണം ഭണ്ഢാരസമര്‍പ്പണം ചെയ്ത്വരുന്നത്. തെയ്യക്കോലം കെട്ടിയാടിക്കുന്നതിനുള്ള നേര്‍ച്ചയില്‍ പുതിയഭഗവതി, കുണ്ടോര്‍ചാമുണ്ഡി,ദണ്ഡന്‍ദൈവം എന്നീ തെയ്യക്കോലങ്ങളാണ് കെട്ടിയാടിക്കാറുള്ളത്. പാലോട്ട്ദൈവത്തിന്‍റെ തിരുമുടിക്ക് പട്ട്സമര്‍പ്പണം പ്രധാന ചടങ്ങാണ്.

ചീറുമ്പദേവിക്ക് മഞ്ഞളും കുരുമുളകും, പന്തത്തിന് എണ്ണ,കന്യകമാരുടെ താലപ്പൊലി, എന്നിവ നേര്‍ച്ചയായി നടന്ന വരുന്നു. വടക്കേഭാഗം നിണബലിക്ക് കോഴിയും,ആടുമാണ് പ്രധാനം. കുണ്ടോറചാമുണ്ഡിക്കും മറ്റ് ദേവിമാര്‍ക്കും നേര്‍ച്ചയായി കലശം വെക്കുന്നു. ചുവപ്പ് സമര്‍പ്പണം കൂടാതെ കണ്ണ്, നാവും കൊടിയിലയും, ആള്‍രൂപം,കൈ,കാല്, തൊട്ടിലും കുഞ്ഞിയും,രുദ്രാക്ഷം,മാറും മുലയും താലി,താലിമാല, കാള, ചെവി,തുടങ്ങി



" പാലോട്ട്കാവിലെ നേര്‍ച്ചകളില്‍ ഏറ്റവും പ്രാധാന്യമേറിയത് ദൈവത്തിന്‍റെ കുടയെടുപ്പും തുലാഭാരവും ആണ്. ക്ഷേത്രവാല്യക്കാര്‍ക്ക് ആരോഗ്യം അനുവദിക്കുന്ന കാലം വരെ കുടയെടുക്കണമെന്നുള്ളതും അന്യസമുദായംഗങ്ങള്‍ക്ക് കുട സമര്‍പ്പണവുമാണ് വിധിച്ചിട്ടുള്ളത്. "


പാലോട്ട് ദൈവം പുറപ്പാട്
ഭരണി ഉത്സവം
ഊര് വക കാഴ്ചകള്‍‍
വിശേഷ അടിയന്തിരങ്ങള്‍
വിശേഷ ചടങ്ങുകള്‍
നേര്‍ച്ചകളും വിവരങ്ങളും