പാലോട്ട് ദൈവം പുറപ്പാട്



" ഹയഗ്രീവനെ അന്വേഷിച്ച് കടലില്‍ ഇറങ്ങി തിരമാലകളില്‍ ഇറങ്ങി ചാഞ്ഞും ചരിഞ്ഞും ഒരു മത്സ്യത്തെപ്പോലെ നീങ്ങുന്നതായി കാണാന്‍ സാധിക്കും. "


എയഗ്രീവന്‍ എന്ന അസുരന്‍ നാലുവേദങ്ങളും കട്ടുകൊണ്ട് പോയി ഒളിക്കുകയും ഒളിച്ച സ്ഥലം എവിടെ എന്ന് മൂന്ന്- ലോകത്തുള്ളവരെല്ലാം അന്വേഷിച്ചിട്ടും കണ്ടുപിടിക്കാന്‍ സാധിച്ചില്ല. വേദങ്ങളില്ലാത്ത ലോകത്ത് ഭരണം നടത്താന്‍ സാധിക്കാതെ വന്നു. ഒരു രക്ഷയുമില്ലാതെ ദേവന്‍മാരും പൂജകളും മഹാവിഷ്ണുവിനെകണ്ട് സങ്കടം അറിയിച്ചു. ഈ അവസ്ഥയില്‍ നിന്ന് മോചിപ്പിച്ച് തരണമെന്ന് അഭര്‍ത്ഥിക്കുന്നതാണ്, ദൈവം പുറപ്പെടാന്‍ നേരത്ത് മല്ലിയോടനും അന്തിത്തിരിയന്‍മാരും പാണച്ചിറമ്മല്‍ ഗുരുക്കളും മുള്ളിക്കോടനും അവരുടെ കൂടെയുള്ള പാട്ടുകാരും നൂറുകണക്കിന് വെള്ളോട്ടുകുടക്കാരും ചേര്‍ന്ന് അരിയിട്ട് വന്ദിച്ച് ശേഷം ദൈവം പുറപ്പെടുന്ന രംഗം.

വേദങ്ങള്‍ കണ്ടെത്തുന്നതിനായി മഹാവിഷ്ണു ആദ്യത്തെ അവതാരമായ മത്സാവതാരമായി കടലില്‍ ഇറങ്ങുന്നു. ദൈവം പുറപ്പാടിനൊപ്പമുള്ള എഴുന്നള്ളത്ത് അമ്പലത്തിന് മൂന്ന് തവണ വലം വെക്കുന്ന രംഗം. എയഗ്രീവനെ അന്വേഷിച്ച് കടലില്‍ ഇറങ്ങി തിരമാലകളില്‍ ഇറങ്ങി ചാഞ്ഞും ചരിഞ്ഞും ഒരു മത്സ്യത്തെപ്പോലെ നീങ്ങുന്നതായി കാണാന്‍ സാധിക്കും.

അസുരനെ കാണാന്‍ സാധിക്കാതെ വന്നപ്പോള്‍ അഷ്ടദിക്ക് പാലകന്‍മാരെയും അസുരനെ നോക്കാന്‍ ഏല്‍പ്പിച്ച് കടലിലെ മൈനാക പര്‍വ്വതത്തിന്‍റെ മുകളില്‍ കയറി നാലുഭാഗവും തിരയുന്നു. ആ സമയം ദൈവത്തിന്‍റെ രണ്ട് കണ്ണുകളും മത്സ്യങ്ങള്‍ കടലില്‍ പരതി നടക്കുന്നതായി കാണാം. ഒടുവില്‍ എയഗ്രീവനെ കണ്ടെത്തുകയും അസുരനുമായുള്ള യുദ്ധത്തിലൂടെ വേദങ്ങള്‍ കണ്ടെത്തുകയും ദേവന്‍മാരെ ഏല്‍പ്പിച്ച് അനുഗ്രഹിക്കുകയും ചെയ്തു.

മൈനാക പര്‍വ്വതത്തിന്‍റെ മുകളിലുള്ള 5 പ്രദക്ഷിണം സൂചിപ്പിക്കുന്നത്...


ഒന്നാമത്തെ പ്രദക്ഷിണത്തില്‍ അസുരനെ അന്വേഷിച്ച് കണ്ടെത്തുന്നതും രണ്ടാമത്തെയും മൂന്നാമത്തെയും പ്രദക്ഷിണത്തില്‍ അസുരനുമായി യുദ്ധം ചെയ്ത് വധിച്ച് വേദങ്ങള്‍ വീണ്ടടുക്കുകയും നാലും അഞ്ചും പ്രദക്ഷിണങ്ങളില്‍ അഷ്ടദിക്ക് പാലകരെയും വന്ദിച്ച് ലോകത്തുള്ള എല്ലാവര്‍ക്കും അനുഗ്രഹം നല്‍കി. തുടര്‍ന്ന് എല്ലാവരും ദൈവത്തിന്‍റെ കീര്‍ത്തനങ്ങള്‍ പാടി സ്തുതിക്കുന്നു.



" ഹയഗ്രീവനെ അന്വേഷിച്ച് കടലില്‍ ഇറങ്ങി തിരമാലകളില്‍ ഇറങ്ങി ചാഞ്ഞും ചരിഞ്ഞും ഒരു മത്സ്യത്തെപ്പോലെ നീങ്ങുന്നതായി കാണാന്‍ സാധിക്കും. "



പാലോട്ട് ദൈവം പുറപ്പാട്
ഭരണി ഉത്സവം
ഊര് വക കാഴ്ചകള്‍‍
വിശേഷ അടിയന്തിരങ്ങള്‍
വിശേഷ ചടങ്ങുകള്‍
നേര്‍ച്ചകളും വിവരങ്ങളും