BLOG - CMR DEVELOPERS

മനസ്സിനിണങ്ങിയ വീടുകള്‍ പ്രകൃതി രമണീയമായ സ്ഥലത്ത് 

ആധുനിക സൗകര്യങ്ങളോടെ ഉന്നത ഗുണനിലവാരത്തില്‍ പണി പൂര്‍ത്തിയാക്കി 
മിതമായ വിലയ്ക്ക് ബാങ്ക് ലോണ്‍ സൗകര്യത്തോടെ നിങ്ങള്‍ക്ക് നല്‍കുന്നു.

പ്രിയ സുഹൃത്തെ,

CMR ഡെവലപ്പേഴ്‌സില്‍ നിന്നും സ്‌നേഹാശംസകള്‍ !

ഞങ്ങളുടെ വില്ല പ്രൊജക്ടില്‍ വീട് വാങ്ങുവാന്‍ നിങ്ങള്‍ കാണിച്ച താല്പര്യത്തിനും, അന്വേഷണങ്ങള്‍ക്കും നന്ദി. ഉചിതമായ ഒരു തീരുമാനം എടുക്കുന്നതിന് താഴെ പറയുന്ന വിശദാംശങ്ങള്‍ നിങ്ങളെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു.

നിങ്ങളുടെ  മനസ്സിലുണ്ടാകുന്ന ഒട്ടുമിക്ക സംശയങ്ങള്‍ക്കും ഉള്ള ഉത്തരങ്ങള്‍ കൂടിയാണ് ഈ സൂചിക.

സ്വന്തമായി ഒരു വീട് എന്നത് ഏവരുടെയും സ്വപ്നമാണ്. നാളിതുവരെ നൂറിലേറെ വില്ലകള്‍ പണിത് കൈമാറി അവരിലൂടെ ഓരോരുത്തര്‍ക്കും വീടിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ വളരെ നന്നായി മനസ്സിലാക്കിയ ശേഷമാണ് നിലവിലുള്ള പ്രൊജക്ടുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് ഞങ്ങള്‍ ആരംഭിച്ചത്. അതുകൊണ്ടുതന്നെ വിവിധ അഭിരുചികള്‍ ഉള്ളവര്‍ക്ക് അനുയോജ്യമായ വീട് തെരഞ്ഞെടുക്കുവാന്‍ അവസരം ഒരുക്കിയാണ് ഞങ്ങള്‍ പ്രൊജക്ടുകള്‍ തയ്യാര്‍ ചെയ്തിട്ടുള്ളത്. പണിത്തരങ്ങള്‍ക്കും, നിര്‍മ്മാണ വൈദഗ്ധ്യത്തിനും, ഉയര്‍ന്ന ഗുണമേന്മയ്ക്കും ISO അംഗീകാരം ലഭിച്ചിട്ടുള്ള ഞങ്ങള്‍ ഏറ്റവും മികച്ചതു തന്നെ നിങ്ങള്‍ക്ക് നല്‍കണമെന്ന് ഉറച്ച് വിശ്വസിക്കുന്നു.

സാധാരണയായി മിക്ക പ്രമോട്ടര്‍മാരും ചെയ്യുന്നത്
എല്ലാ വില്ല പ്രൊജക്ടും ചെയ്യുന്നവര്‍ സാധാരണയായി നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വില്ലയുടെ 30-40% തുക അഡ്വാന്‍സ് വാങ്ങിയ ശേഷം സ്ഥലം നിങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് തരുന്നു.അതിനുശേഷം നിങ്ങളുടെ പേരില്‍ വീട് പണിയാന്‍ ബില്‍ഡിംഗ് പെര്‍മിറ്റ് എടുക്കുകയും, വീട്പണി തുടങ്ങാന്‍ വേണ്ടി 20% തുക അഡ്വാന്‍സ് നിങ്ങളില്‍ നിന്നും വാങ്ങുകയും ചെയ്യുന്നു. മെയിന്‍സ്ലാബ് വാര്‍ത്തുകഴിയുമ്പോള്‍ തന്നെ 80% തുകയും പണി തീരുന്നതിന് മുമ്പ് 95% തുകയും ബില്‍ഡറിന്റെ കൈയ്യില്‍ എത്തുന്നു. പല അവസരങ്ങളിലും പറഞ്ഞ സമയത്ത് വാഗ്ദാനം ചെയ്ത നിലവാരത്തില്‍ താക്കോല്‍ കൈമാറുന്നതിന് പലരും പരാജയപ്പെടുന്നു.

എന്നാല്‍ CMR ചെയ്യുന്നത്
വാസ്തു സംബന്ധമായി വീട് നിര്‍മ്മാണത്തിന് യോജിച്ചതും ധാരാളം ശുദ്ധജലവും, വായുസഞ്ചാരവും ഉള്ളതും, മറ്റ് ബുദ്ധിമുട്ടുകള്‍ ഇല്ലാത്തതുമായ ഭൂമി തെരഞ്ഞെടുക്കുന്നു. CMR ന്റെ സ്വന്തം ഫണ്ടുപയോഗിച്ച് വില്ല പ്രൊജക്ടിന് വേണ്ടി പ്രസ്തുത സ്ഥലം വിലയ്ക്ക് വാങ്ങുന്നു. അതില്‍ സ്വന്തം ഫണ്ടുകൊണ്ടുതന്നെ വാസ്തു വിധി പ്രകാരം എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ പ്ലോട്ടുകള്‍ തിരിച്ച് CMR ഡെവലപ്പേഴ്‌സിന്റെ ആര്‍ക്കിടെക്റ്റിന്റെയും അതിവിദഗ്ദരായ എഞ്ചിനീയേര്‍സിന്റെയും പരിചയസമ്പന്നരായ തൊഴിലാളികളുടെയും മേല്‍നോട്ടത്തില്‍ മികച്ച രീതിയില്‍ ഏവര്‍ക്കും സ്വീകാര്യമായ ആധുനിക രീതിയിലുള്ള പ്ലാനും എലിവേഷനും തയ്യാറാക്കി ഭവനനിര്‍മ്മാണം തുടങ്ങുന്നു. ഫൗണ്ടേഷന് ആവശ്യമായ കരിങ്കല്ലുകള്‍ CMR ഡെവലപ്പേഴ്‌സിന്റെ തന്നെ ക്വാറിയില്‍ നിന്നാണ് എടുക്കുന്നത്. ബേസ്‌മെന്റിനും ഭിത്തികെട്ടാനും ഉയര്‍ന്ന ഗുണനിലവാരം ഉള്ള വെട്ട്കല്ലുകള്‍ ആണ് ഉപയോഗിക്കുന്നത്. ഫൗണ്ടേഷന്‍ രണ്ട് വരി ഉയരത്തില്‍ കെട്ടിയ ശേഷം 8 ഇഞ്ച് കനത്തില്‍ റിംഗ് അടിച്ച് ഒരടി വീതിയില്‍ ബെല്‍റ്റ് വാര്‍ക്കുന്നു. ഫൗണ്ടേഷന്‍ 2 നില നിര്‍മ്മിക്കാവുന്ന രീതിയില്‍ ആണ് പണിയുന്നത്. അതിനുശേഷം ഭിത്തി കെട്ടുന്നു. കട്ടിളയ്ക്ക് ഉപയോഗിക്കുന്ന തടി ഫോറിന്‍ പ്ലാവ് / ആഞ്ഞിലി ആണ് ഉപയോഗിക്കുന്നത്. ജനലിന്റെ മുകളില്‍ 6 ഇഞ്ച് കനത്തില്‍ റിംഗ് അടിച്ച് ബെല്‍റ്റ് വാര്‍ക്കുന്നു. മെയിന്‍ സ്ലാബ് 5 ഇഞ്ച് കനത്തില്‍ ആണ് വാര്‍ക്കുന്നത്. വീട് പണിക്കും എല്ലാവിധ കോണ്‍ക്രീറ്റ് പണിക്കും മെയിന്‍സ്ലാബ് വാര്‍ക്കുന്നതിനും പയ്യാവൂര്‍ ക്രഷര്‍ / റീന മെറ്റല്‍സ് ഇരിട്ടിയില്‍ നിന്നുള്ള (മെറ്റാ സാന്റ്) ആണ് ഉപയോഗിക്കുന്നത്. വീടിന്റെ ചുമര്‍ പ്ലാസ്റ്ററിംഗിനും ഫ്‌ളോറിംഗിന് ടൈല്‍സ് ഇടുന്നതിനും മംഗലാപുരത്ത് നിന്നും കൊണ്ടുവരുന്ന ഉപ്പ് ഇല്ലാത്ത പൂഴിമണല്‍ ആണ് ഉപയോഗിക്കുന്നത്. സിമന്റ് ഡക്കാന്‍ ഡയമണ്ടിന്റെ പി.പി.സി. ഗ്രേഡ് സിമന്റ് ആണ്. കമ്പി ടി.എം.ടി. 500 എഫ്.ഇ. ആണ് ഉപയോഗിക്കുന്നത്.

 

 

പണിത്തരങ്ങളുടെ മേന്മയ്ക്ക് പുറമെ പണിക്കാരുടെ കാര്യത്തിലും CMR ന് കര്‍ശന നിലപാടുകളാണ് ഉള്ളത്. ആശാരി പണികള്‍ക്കും, കല്‍പ്പണിയ്ക്കും, തേപ്പ്, പെയിന്റിംഗ്, വയറിംഗ്, പ്ലംബിംഗ് തുടങ്ങിയവയ്ക്കും പ്രത്യേകം തിരഞ്ഞെടുത്ത സ്ഥിരം ജോലിക്കാര്‍ ആണ് മുഴുവന്‍ സമയ വിദഗ്ധ എഞ്ചിനീയറുടെ മേല്‍നോട്ടത്തില്‍ പണികള്‍ ചെയ്യുന്നത്.

 

 

എവിടെയാണ് പണി പൂര്‍ത്തിയായ വില്ലകള്‍ സ്ഥിതി ചെയ്യുന്നത്


കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് ടൗണിനടുത്ത് കരുവഞ്ചാലിലാണ് CMR ഡെവലപ്പേഴ്‌സിന്റെ നിലവിലുള്ള വില്ല പ്രൊജക്ടുകള്‍. 3 വ്യത്യസ്ഥ പ്രൊജക്ടുകളിലായി 28 വില്ലകളാണ് നിലവില്‍ പണി പൂര്‍ത്തിയായത്.

കരുവഞ്ചാല്‍ ടൗണില്‍ നിന്നും ഒന്നര കിലോമീറ്റില്‍ അകലെ കല്ലൊടി സെന്റ് ജോര്‍ജ്ജ് നഗറില്‍ 1 ഏക്കര്‍ സ്ഥലത്ത് 10 വ്യത്യസ്ഥ മോഡലിലും വ്യത്യസ്ഥ പ്ലാനിലും പണി പൂര്‍ത്തിയാക്കിയ വില്ലകള്‍ ആണ് ഐസ ഗാര്‍ഡന്‍സില്‍ ഉള്ളത്. ഇതില്‍ 1250 സ്‌ക്വയര്‍ഫീറ്റ് മുതല്‍ 1550 സ്‌ക്വയര്‍ഫീറ്റ് വരെ വിസ്തീര്‍ണ്ണത്തില്‍ 32 ലക്ഷം മുതല്‍ 39 ലക്ഷം വരെ വിലയില്‍ ഉള്ള വീടുകള്‍ ആണ് ഈ പ്രൊജക്ടില്‍. ഇതില്‍ വില്ല നം-9 ഉം വില്ല നം-11 ഉം ആണ് ലഭ്യമായിട്ടുള്ളത്. ബാക്കിയുള്ളവയിലെല്ലാം താമസമായിക്കഴിഞ്ഞു. വില്ല നമ്പര്‍ - 9ന് 10 സെന്റ് സ്ഥലം 1250 സ്‌ക്വയര്‍ ഫീറ്റ് 3 ബെഡ്‌റൂം, 2 ബാത്ത് റൂം, ഡൈനിംഗ്, ലിവിംഗ്, ഫുള്ളി ഫര്‍ണിഷ്ഡ്, മോഡുലാര്‍ കിച്ചന്‍, വര്‍ക് ഏരിയ, ചിമ്മിനി, വിറക് കത്തിക്കുന്ന അടുക്കള, സ്റ്റെയര്‍കെയ്‌സ് വിത്ത് ഹാന്റ് റെയില്‍, സിറ്റൗട്ട്, കാര്‍ പോര്‍ച്ച്, കോമ്പൗണ്ട് വാള്‍, 3 ഫേസ് കറന്റ് കണക്ഷന്‍, കിണര്‍ സൗകര്യം - വില 33 ലക്ഷം. 2 ലക്ഷം അഡ്വാന്‍സ് ബാക്കി ലോണ്‍ സൗകര്യം.  വില്ല നമ്പര്‍ - 11ന് 11 സെന്റ് സ്ഥലം 1550 സ്‌ക്വയര്‍ ഫീറ്റ് 3 ബെഡ്‌റൂം, 2 ബാത്ത് റൂം, ഡൈനിംഗ്, ലിവിംഗ്, ഫുള്ളി ഫര്‍ണിഷ്ഡ്, മോഡുലാര്‍ കിച്ചന്‍, വര്‍ക് ഏരിയ, ചിമ്മിനി, വിറക് കത്തിക്കുന്ന അടുക്കള, സ്റ്റെയര്‍കെയ്‌സ് വിത്ത് ഹാന്റ് റെയില്‍, സിറ്റൗട്ട്, കാര്‍ പോര്‍ച്ച്, കോമ്പൗണ്ട് വാള്‍, 3 ഫേസ് കറന്റ് കണക്ഷന്‍, കിണര്‍ സൗകര്യം - വില 39 ലക്ഷം. 3 ലക്ഷം അഡ്വാന്‍സ് ബാക്കി ലോണ്‍ സൗകര്യം.

 അത്യാധുനിക രീതിയില്‍ ആരെയും ആകര്‍ഷിക്കുന്ന അതിമനോഹരമായി പണിത 1250 സ്‌ക്വയര്‍ഫീറ്റ്, 1390 സ്‌ക്വയര്‍ഫീറ്റ്, 1600 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ 8, 10, 11, 12, 14, 16 സെന്റുകളിലായി വ്യത്യസ്ഥങ്ങളായ പ്ലാനില്‍ വ്യത്യസ്ഥങ്ങളായ എലിവേഷനില്‍ ആരെയും മോഹിപ്പിക്കുന്ന രീതിയില്‍ 3 ബെഡ്‌റൂം, 3 ബാത്ത്‌റൂം, ഡൈനിംഗ് റൂം, ലിവിംഗ് റൂം, ബെഡ്‌റൂമില്‍ അലമാരകള്‍, ബെഡ്‌റൂമിലും ലിവിംഗ് റൂമിലും ഡൈനിംഗ് റൂമിലും ഭിത്തിയില്‍ അതിമനോഹരമായ ടെക്‌സ്ചര്‍ വര്‍ക്കുകളും, മോഡേണ്‍ കിച്ചണില്‍ തടിയില്‍ തീര്‍ത്ത കിച്ചണ്‍ കബോര്‍ഡ്, കുക്കിംഗ് റേഞ്ച്, വിറക് കത്തിക്കുന്ന അടുക്കള, വര്‍ക്ക്ഏരിയ, സ്റ്റെയര്‍ കേസ് വിത്ത് ഹാന്റ് റെയില്‍, കാര്‍ പോര്‍ച്ച്, സിറ്റൗട്ട്, മെയിന്‍ ഗേറ്റ്, അതുപോലെ ഓരോ വീടിനും സെപറേറ്റ് കോമ്പൗണ്ട് വാള്‍, 24 മണിക്കൂര്‍ സെക്യൂരിറ്റി സര്‍വ്വീസ്, 12 ഫീറ്റ് ടാറിംഗ് റോഡ്, ത്രീഫേസ് കറന്റ് കണക്ഷന്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വില - 32 ലക്ഷം മുതല്‍ 41 ലക്ഷം വരെ.

1.   1250 സ്‌ക്വയര്‍ ഫീറ്റ്, 8 സെന്റ് സ്ഥലം, 3 ബെഡ്‌റൂം, 2 ബാത്ത്‌റൂം-32 ലക്ഷം (2 ലക്ഷം അഡ്വാന്‍സ്, ബാക്കി ലോണ്‍ സൗകര്യം)
2.   1390 സ്‌ക്വയര്‍ ഫീറ്റ്, 10 സെന്റ് സ്ഥലം, 3 ബെഡ്‌റൂം, 3 ബാത്ത്‌റൂം-39 ലക്ഷം (3 ലക്ഷം അഡ്വാന്‍സ്, ബാക്കി ലോണ്‍ സൗകര്യം)
3.   1600 സ്‌ക്വയര്‍ ഫീറ്റ്, 11 സെന്റ് സ്ഥലം, 3 ബെഡ്‌റൂം, 3 ബാത്ത്‌റൂം-41 ലക്ഷം (3 ലക്ഷം അഡ്വാന്‍സ്, ബാക്കി ലോണ്‍ സൗകര്യം)

വെള്ളാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിക്ക് സമീപം കരുവഞ്ചാല്‍ വെള്ളാട് മെക്കാഡം ടാറിംഗ് റോഡില്‍ നിന്ന് 200 മീറ്റര്‍ അകലെ 50 സെന്റില്‍ പുതിയതായി പണി പൂര്‍ത്തിയാക്കി രണ്ട് നിലകള്‍ ഉള്ള ഒരേ പ്ലാനില്‍ ആരെയും ആകര്‍ഷിക്കുന്ന വ്യത്യസ്ഥ ഡിസൈനില്‍ പണിത 1650 സ്‌ക്വയര്‍ഫീറ്റ്, 3 ബെഡ്‌റൂം, 3 ബാത്ത്‌റൂം, ലിവിംഗ് റൂം, ഡൈനിംഗ് റൂം, ഫുള്ളി ഫര്‍ണിഷ്ഡ് മോഡുലാര്‍ കിച്ചന്‍ വിത്ത് കുക്കിംഗ് റേഞ്ച്, വര്‍ക്ക് ഏരിയ, വിറക് കത്തിക്കുന്ന അടുക്കള, സ്‌റ്റെയര്‍കേസ് വിത്ത് ഹാന്റ് റെയില്‍, കാര്‍പോര്‍ച്ച് സിറ്റൗട്ട്, കോമ്പൗണ്ട് വാള്‍, കിണര്‍, ത്രീഫേസ് കറന്റ് കണക്ഷന്‍ - വില 41 ലക്ഷം രൂപ. 3 ലക്ഷം അഡ്വാന്‍സ് ബാക്കി ലോണ്‍ സൗകര്യം.

വിവിധ പണിത്തരങ്ങളുടെ വിശദാംശങ്ങള്‍:

മര ഉരുപ്പടികള്‍ അടുക്കള, ജനല്‍ & വാതില്‍
തടി കട്ടിളക്ക് ഉപയോഗിക്കുന്നത് മലേഷ്യന്‍ പ്ലാവ് ആണ്. കിച്ചന്‍ കബോര്‍ഡിന് മലേഷ്യന്‍ കുമ്പിള്‍ ആണ് ഉപയോഗിക്കുന്നത്. മെയിന്‍ ഡോറും ബാക്ക് ഡോറും ഒറിജിനല്‍ തേക്ക് തടിയിലാണ് പണിതിരിക്കുന്നത്. ബെഡ്‌റൂം വാതിലുകള്‍ ഫെറോ ബ്രാന്റ് കമ്പനിയുടെ TEK MOLD  ഇനാമല്‍ പാനല്‍ ഡോര്‍ ആണ്. 7 വര്‍ഷം റീപ്ലേസ്‌മെന്റ് ഗ്യാരണ്ടി ഉണ്ട്. ജനലുകള്‍ അണ്‍ പ്ലാസ്റ്റിസൈഡ്‌സ് പോളി വിനൈല്‍ കാര്‍ബണ്‍ (UPVC) ആണ്. ഇതിന് കമ്പനി 50 വര്‍ഷമാണ് ഗ്യാരണ്ടി പറയുന്നത്. 5 ങങ പ്ലെയിന്‍ ഗ്ലാസ്സ് ആണ്.

ഇലക്ട്രിക്കല്‍ & പ്ലംബിംഗ്
എല്ലാ വീടിനും ത്രീഫെയ്‌സ് കറണ്ട് കണക്ഷന്‍ ഉണ്ട്. വയറിംഗ് കേബിള്‍, ഇ.എല്‍.സി.ബി. (ELCB), എം.സി.ബി. (MCB) തുടങ്ങിയവ 'ഹാവെല്‍സ് 'കമ്പനിയുടേതും സ്വിച്ചുകളും മറ്റും 'ലെഗ്രാന്റ് 'കമ്പനിയുടേതുമാണ്. ഇവ രണ്ടും ഐ.എസ്.ഐ. മുദ്രയുള്ള പ്രസിദ്ധ ബ്രാന്‍ഡുകള്‍ ആണ്.

സാനിറ്ററി ഉല്‍പ്പന്നങ്ങള്‍
ടാപ്പുകളും സാനിട്ടറി ഉല്‍പ്പന്നങ്ങളും പ്രശസ്തമായ  'എല്‍വിസ് ' ബ്രാന്‍ഡ് ആണ്. 10 വര്‍ഷം ഗ്യാരണ്ടി ആണ്. കേടുപാടുകള്‍ വന്നാല്‍ തന്നെ കമ്പനി നന്നാക്കുകയോ മാറ്റിതരുകയോ ചെയ്യുന്നതാണ്. പൈപ്പുകളും ഫിറ്റിംഗ്‌സും മേന്മയേറിയ 'സുപ്രീം കമ്പനിയുടേതാണ്.

ഫ്‌ളോറിംഗ് 
കറ പിടിക്കാത്ത ഫസ്റ്റ് ക്വാളിറ്റി വിട്രിഫൈസ് സ്റ്റെയ്ന്‍ ഫ്രീ ടൈലുകളാണ് ഫ്‌ളോറിംഗിന് ഉപയോഗിച്ചത്. കിച്ചണില്‍ വര്‍ക്ക് ടോപ്പിന് മുന്തിയതരം ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

ഹാന്‍ഡ് റെയിലുകല്‍
എന്നും പുതുമ നിലനിര്‍ത്തുന്ന ഉന്നത ഗുണനിലവാരമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീലുകൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്.

പെയിന്റിംഗ്
ജെ.കെ. വാള്‍ പുട്ടി' ഉപയോഗിച്ച് 2 കോട്ട് പുട്ടി ഇട്ടതാണ് വീടിന്റെ അകം, സീലിംഗ്, പുറം സൈഡ് തുടങ്ങിയവ. 'ഏഷ്യന്‍ പെയിന്റ്‌സ് '/ 'ബര്‍ജര്‍ ' ഇവ ആണ് ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ അകംപുറം പെയിന്റിംഗിന് പ്രീമിയം എമല്‍ഷന്‍ പെയിന്റ് ആണ് ഉപയോഗിച്ചിരിക്കുനത്.


CMR ന്റെ മാത്രം പ്രത്യേകത - ചുരുങ്ങിയ അഡ്വാന്‍സ്, ബാക്കി ലോണ്‍ സൗകര്യം


നിങ്ങള്‍ സി.എം.ആര്‍ ഡവലപ്പേഴ്‌സില്‍ നിന്ന് വില്ല വാങ്ങുമ്പോള്‍ ബുക്കിംഗ് സമയത്ത് അഡ്വാന്‍സ് 2 ലക്ഷം മാത്രം നല്‍കിയാല്‍ മതി. താക്കോല്‍ നല്‍കുമ്പോള്‍ ഒന്നുകില്‍ ബാക്കി തുക നല്‍കുകയോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ബാക്കി തുകയ്ക്ക് ബാങ്ക് ലോണ്‍ സൗകര്യം ലഭ്യമാക്കുകയോ ചെയ്യാം. CMR ഡവലപ്പേഴ്‌സിന്റെ വില്ല പ്രൊജക്ടുകള്‍ മിക്ക ബാങ്കുകളും ലോണിനായി അപ്രൂവ് ചെയ്തിട്ടുള്ളവയാണ്. താഴെ പറയുന്നവയാണ് അവയില്‍ പ്രധാനം.

 

 

SBI, VIJAYA BANK, CANARA BANK, SYNDICATE BANK, FEDERAL BANK, AXIS BANK, HDFC BANK

 

 

ഇതില്‍ ഏതെങ്കിലും ബാങ്കില്‍ നിന്ന് ലോണ്‍ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഞങ്ങള്‍ തന്നെ ചെയ്തു തരുന്നതാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റ് ബാങ്കില്‍ നിന്നാണ് ലോണ്‍ ആവശ്യം എങ്കില്‍ നിങ്ങള്‍ക്ക് സ്വയമായി അവിടെ നിന്നും ലോണ്‍ എടുക്കാം. നിലവില്‍ ലോണിന്റെ  ഇന്ററസ്റ്റ് റേറ്റ് 8.25% ആണ്. ഇത് ഡിമിനിഷിങ്ങ് ആണ്. എന്‍.ആര്‍.ഇ.ക്കാര്‍ക്ക് 60 വയസ്സ് വരെയും ഇന്ത്യയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 70 വയസ്സ് വരെയുമാണ് ലോണിന്റെ കാലാവധി. ബാങ്കില്‍ നിന്ന് മാക്‌സിമം 30 വര്‍ഷം ആണ് ലോണ്‍ കൊടുക്കുന്നത്. 30 ലക്ഷം രൂപ ലോണ്‍ കിട്ടണമെങ്കില്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 40000/ രൂപയും വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് 50000/ രൂപയും ശമ്പളം വേണം. ഒന്നുകില്‍ ഒറ്റയ്ക്കായിട്ടോ അല്ലെങ്കില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും കൂടി സംയുക്തമായോ നിശ്ചിത വരുമാനം ആയാലും മതി. ലോണ്‍ എടുത്താല്‍ 24 മണിക്കൂറിനുശേഷം എപ്പോള്‍ വേണമെങ്കിലും ലോണ്‍ ക്ലോസ് ചെയ്യാം. അല്ലെങ്കില്‍ നിങ്ങളുടെ കൈയ്യില്‍ ഉണ്ടാകുന്നതിന് അനുസരിച്ച് ബാങ്കില്‍ ലോണ്‍ തുക കുറയ്ക്കാം. ലോണ്‍ എടുത്തിട്ട് ബാക്കി അടക്കാന്‍ എത്ര തുകയുണ്ടോ ആ തുകയ്ക്ക് മാത്രം പലിശ അടച്ചാല്‍ മതി. 30 ലക്ഷം രൂപ ലോണ്‍ എടുത്താല്‍ 15 വര്‍ഷത്തേക്ക് എടുത്തിട്ട് 1 മാസം കഴിഞ്ഞ് ലോണ്‍ ക്ലോസ് ചെയ്താലും പെനാല്‍ട്ടിയോ പിഴയോ ഇല്ല. നിങ്ങളുടെ കൈയ്യില്‍ പണം ആകുകയാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ കൈയ്യിലുള്ള തുക ലോണിനടയ്ക്കാം. അത് കിഴിച്ചുള്ള തുകയ്ക്ക് പലിശ അടച്ചാല്‍ മതി

ലോണ്‍ ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍
1.     Biodata
2.     Completed Housing Loan Application Form - 1 Set
3.     Passport size Photographs - 4 Nos.
4.     Photo Identity Proof    
5.     Copy of Identity Card issued by employer.
6.     Last one year Salary A/c Statement - Abroad or India
7.     If any previous bank loan exists in India or abroad, then loan account statement for last one year
8.     Salary slip for last 6 months
9.     All documents should be self attested. Applicable only for NRI's
10.     Opening of NRO & NRE account with the bank
11.     Passport, first page, last page
12.     Visa Copy 
13.    Copy of valid work VISA / work contract
14.    Salary Certificate attested by Indian Embassy
15.     Power off Attorney attested by Indian Embassy/ Notarised
16.    Any other document as demanded by the bank from time to time


ബാങ്കില്‍ നിന്ന് ലോണ്‍ തരുന്നത് നിങ്ങള്‍ വാങ്ങിക്കുന്ന വീടിന്റെ ഈടിന്മേല്‍ ആണ്. അതിന്റെ റീപെയ്‌മെന്റിനുള്ള സാമ്പത്തിക സ്രോതസ്സ് നിങ്ങള്‍ക്കുണ്ട് എന്നതിന്റെ തെളിവിനായിട്ടാണ് സാലറി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. ഇപ്പോള്‍ ലോണ്‍ പ്രൊട്ടക്ഷന്‍ സ്‌കീം ലഭ്യമാണ്. 30 ലക്ഷം രൂപ ലോണ്‍ എടുത്ത് ലോണ്‍ ക്ലോസ് ചെയ്യുന്ന സമയത്ത് സ്‌കീമിലൂടെ വീണ്ടും 30 ലക്ഷം രൂപ നിങ്ങള്‍ക്ക്  തിരിച്ച് നല്‍കുന്ന പദ്ധതി. ഇപ്രകാരം ലോണിന്റെ ഇ.എം.ഐ. അടക്കുന്ന തുകയുടെ 8% - 10% തുക SIP (Systematic Investment Plan) ല്‍ അടച്ചാല്‍ 20 വര്‍ഷമാകുമ്പോള്‍ ലോണ്‍ എടുത്ത അതേ തുക നിങ്ങല്‍ക്ക് തിരിച്ച് കിട്ടും. അതു പോലെ, അപകട ഇന്‍ഷൂറന്‍സ് വഴി ലോണ്‍ എടുക്കുന്ന ആള്‍ക്ക് ലോണ്‍ കാലാവധിക്കുള്ളില്‍ അപകടം സംഭവിച്ചാല്‍ ലോണ്‍ തുക മുഴുവനും ഇന്‍ഷൂറന്‍സ് കമ്പനി അടക്കുന്നതാണ്. (ബാങ്ക് ലോണ്‍ സംബന്ധമായി മേല്‍പ്പറഞ്ഞ വിവരങ്ങളില്‍ സമയാസമയങ്ങളില്‍ മാറ്റം വന്നേക്കാവുന്നതാണ്)

ഞങ്ങള്‍ ആരെ ഉദ്ദേശിച്ചാണ് വില്ലകള്‍ നിര്‍മ്മിക്കുന്നത്

കണ്ണൂര്‍ ജില്ലയില്‍ നിന്ന് അന്യ സംസ്ഥാനങ്ങളിലും, വിദേശങ്ങളിലും ജോലി ചെയ്യുന്ന മലയാളികളായ ജോലിക്കാരെയും, ബിസിനസ്സുകാരെയും ഉദ്ദേശിച്ചാണ് ഇങഞന്റെ ആധുനിക സൗകര്യങ്ങളുള്ള വില്ലകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിലവില്‍ മെട്രോ പൊളിറ്റന്‍ സിറ്റികളില്‍ മാത്രം കണ്ടുവരുന്ന വില്ല പ്രൊജക്ട് 2010 മുതല്‍ കണ്ണൂര്‍ ടൗണില്‍ നിന്നും 40 കി.മീ. അകലെ മലയോരമേഖലകളുടെ സിരാകേന്ദ്രമായ കരുവഞ്ചാലില്‍ ടൗണിന്റെ അടുത്ത് ഞങ്ങള്‍ നിര്‍മ്മാണം ആരംഭിച്ചു. നാളിതു വരെ 7 പ്രൊജക്ടുകളിലായി 108 വില്ലകള്‍ പണിപൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി. അതില്‍ 4 വില്ലകള്‍ മാത്രം ഇന്ത്യയില്‍ ജോലി ചെയ്യുന്നവരും ബാക്കി 104 കുടുംബങ്ങള്‍ യു.കെ., യു.എസ്.എ., ഓസ്‌ട്രേലിയ, ബഹ്‌റൈന്‍, കുവൈറ്റ്, ദുബായ്, സൗദി, ഖത്തര്‍, ഒമാന്‍, മലേഷ്യ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന 25-നും 38-നും ഇടയ്ക്ക് പ്രായമുള്ള ദമ്പതികളാണ് വാങ്ങിയിരിക്കുന്നത്. ഇതില്‍ 95% വീടുകളും ലോണ്‍ മുഖേന ആണ്. ഇവിടെ വീട് വാങ്ങിയവര്‍ കണ്ണൂര്‍, തലശ്ശേരി, നീലേശ്വരം, ബന്തടുക്ക, ചെറുപുഴ, കരുവഞ്ചാല്‍, ആലക്കോട്, ചെമ്പേരി, ഇരിട്ടി, പയ്യാവൂര്‍, പയ്യന്നൂര്‍ എന്നീ സ്ഥലത്തുള്ള മലയോര കുടിയേറ്റ കര്‍ഷകരുടെ മക്കള്‍ ഗള്‍ഫിലും മറ്റ് വിദേശ രാജ്യങ്ങളിലും പോയ ശേഷം നാട്ടില്‍ സ്വന്തമായ ഭവനം എന്ന ലക്ഷ്യത്തില്‍ വാങ്ങിയതാണ്. ഇങഞ ഡവലപ്പേഴ്‌സിന്റെ വീടിന് പ്രത്യേകതകള്‍ ഉണ്ട്. കൂടാതെ കസ്റ്റമറിന്റെ കൈയ്യില്‍ നിന്ന് ചെറിയ തുക മാത്രം അഡ്വാന്‍സ് വാങ്ങിയിട്ട് ബാക്കി തുക മുഴുവന്‍ സ്വന്തം റിസ്‌കില്‍ എടുത്ത് ടൗണില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ ഇതുപോലെ ഉള്ള ഒരു പ്രൊജക്ട് ചെയ്യുമ്പോള്‍ 100% നല്ല നിര്‍മ്മാണ ജോലിയും, ഗുണനിലവാരവും ഉണ്ട് എങ്കില്‍ മാത്രമേ ആള്‍ക്കാര്‍ വീട് വാങ്ങിക്കുകയുള്ളൂ. അതുപോലെ കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി ഉയര്‍ന്ന ഗുണനിലവാരം, വിശ്വസ്തത, നിര്‍മ്മാണത്തിലെ കൃത്യത, തൊഴിലാളികളുടെ സംരക്ഷണം എന്നിവയ്ക്ക ISO 9001-2015 നും OHSAS 18001-2007 ഇത് രണ്ടും കൂടിയുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് കിട്ടിയ ഏക ബില്‍ഡര്‍ ആണ് ഇങഞ.

CMR ഡവലപ്പേഴ്‌സിന്റെ വില്ല വാങ്ങുന്നവര്‍ക്ക് ഞങ്ങളുടെ കസ്റ്റമര്‍ ഡിലൈറ്റ് സേവനങ്ങള്‍
ഞങ്ങളുടെ സേവനം ആവശ്യപ്പെടുന്നപക്ഷം താഴെ പറയുന്ന സൗകര്യങ്ങള്‍ ഞങ്ങള്‍ ചെയ്തുകൊടുക്കുന്നു
l    ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പിക് ചെയ്യുവാനും തിരിച്ച് എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയി വിടാനും, നാട്ടില്‍ നില്‍ക്കുന്ന ദിവസങ്ങളില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തുവാനും സൗകര്യം.
l    CMR ഡവലപ്പേഴ്‌സില്‍ നിന്നും വീട് വാങ്ങുന്നവര്‍ക്ക് ന്യൂഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുമായി സഹകരിച്ച് 25 വര്‍ഷത്തെ ആജീവനാന്ത ഇന്‍ഷൂറന്‍സ് സംരക്ഷണം നല്‍കുന്നു.
l    നിങ്ങളുടെ വീട്ടിലേക്ക് ഗുണമേന്മയുള്ള ഫ്രെഷ് വെജിറ്റബിള്‍സ്, മീറ്റ്, മറ്റ് സാധനങ്ങള്‍ വീട്ടില്‍ എത്തിച്ചുതരുന്നു.
l    നിങ്ങളുടെ പ്രിയപ്പെട്ടവര്‍ വീട്ടില്‍ തനിച്ചാണ് എങ്കില്‍ ഹോസ്പിറ്റലുമായി സഹകരിച്ച് ഞങ്ങള്‍ ഹോം കെയര്‍ നഴ്‌സിംഗ് സംരക്ഷണം നല്‍കുന്നു.
l    നിങ്ങളുടെ അസാന്നിദ്ധ്യത്തില്‍ കറണ്ട് ബില്‍, ബില്‍ഡിംഗ് ടാക്‌സ്, വീട് മെയിന്റെനന്‍സ്, ഗാര്‍ഡന്‍ മെയിന്റെനന്‍സ് തുടങ്ങിയ ചെയ്യുന്നതോടൊപ്പം വീടിന്റെ ഇന്റീരിയര്‍ ഡിസൈനില്‍ മാറ്റം വരുത്തണം എങ്കില്‍ ഞങ്ങള്‍ ചുരുങ്ങിയ ചിലവില്‍ ഉയര്‍ന്ന ഗുണമേന്മയില്‍ ചെയ്ത് തരികയും ചെയ്യുന്നു.
l    CMR ഡവലപ്പേഴ്‌സ് ഒരു കുടുംബമാണ്. ബഹുമാനപ്പെട്ട ഉപഭോക്താക്കള്‍ കുടുബാംഗങ്ങളും. കുടുംബസംഗമവും കുടുബാംഗങ്ങള്‍ ഒന്നിച്ച് ചേരുന്ന ഫാമിലി മീറ്റുകളും നടത്തുന്നു.