വിശേഷ അടിയന്തിരങ്ങള്‍




" ശ്രീ മല്ലിയോട്ട് പാലോട്ട് കാവില്‍ എല്ലാ മാസസംക്രമത്തിലും പകല്‍ അടിയന്തിരം നടത്തുന്നു. "


ശ്രീ മല്ലിയോട്ട് പാലോട്ട് കാവിലെ വിശേഷ അടിയന്തിരങ്ങള്‍

തുലാം 10: പത്താം അടിയന്തരം (പകല്‍ അടിയന്തിരം)


വടക്കേ മലമ്പാറില്‍ തെയ്യാട്ടങ്ങളുടെ തുടക്കം. കന്നി 25ന് മല്ലിയോട്ടച്ഛന്‍ പാലോട്ട് ദൈവത്തിന്‍റെ കുറിയും കൊണ്ട് നാലൂരിലെ വാല്ല്യക്കാരുടെ വീടുകളില്‍ എത്തി കുറിയിട്ട് അനുഗ്രഹം നടത്തുന്നു. ഗൃഹങ്ങളില്‍ നിന്ന് ശേഖരിക്കുന്ന നെല്ല് തരക്കിയെടുക്കുന്ന അരി കൊണ്ടാണ് പത്താമുദയം അടിയന്തിരം നടത്തുന്നത്. ഇന്നേ ദിവസം ദൈവസന്നിധിയില്‍ വെച്ച് പാലും അരിയും സ്വീകരിക്കുകയും ചെയ്യും. ആദ്യം കിട്ടുന്ന പാലും അരിയും ശ്രീകോവിലില്‍ ദേവന് നിവേദിക്കുന്നു.

ക്ഷേത്രങ്ങളിലെ അടിയന്തിരാദികര്‍മ്മങ്ങളില്‍ സഹായിക്കുന്നതിനും ഉത്സവകാലങ്ങളില്‍ അടിയന്തിരക്കാര്‍ക്കുള്ള ഭക്ഷണം ഒരുക്കുന്നതിനുമായി നാലൂരില്‍ നിന്നും 16 കൂട്ടായിക്കാരെ നറുക്കിട്ടെടുത്ത് തീരുമാനിക്കുന്നതും ഇന്നേ ദിവസമാണ്.

തുലാം 11: പതിനൊന്നാമുദയം അടിയന്തരം (രാത്രി വാദ്യമേളങ്ങളോടെയുള്ള അടിയന്തരം)


നടയില്‍ തറവാട്ടുകാര്‍ക്കാണ് ചുമതല. കലശവും കട്ടിയപ്പവും പ്രധാനം. കൂട്ടായിക്കാര്‍ അനുഗ്രഹം തേടി കുറി വാങ്ങുന്നു.

വ്യശ്ചിക മാസത്തിലെ കാര്‍ത്തിക - (പകല്‍ അടിയന്തരം)


പൂമാല ഭഗവതിയുടെ നക്ഷത്രം - കന്യക പ്രധാനം. ഇരുട്ടന്‍ തറവാട്ടുകാരാണ് നേര്‍ച്ചയായി ചെയ്യുന്നത്.

ധനുമാസം


അണീക്കര പൂമാലക്കാവിലെ നാലാം പാട്ടിനാല്‍ മല്ലിയോട്ടുനിന്നും ആചാരക്കാരും കൂട്ടായിക്കാരും സാന്നിധ്യം അറിച്ച് കൊണ്ടുള്ള പുറപ്പാട്.

ശിവരാത്രി അടിയന്തിരം - (രാത്രി)


കിഴക്കിനിയില്‍ തറവാട്ടുകാര്‍ക്കാണ് ചുമതല.

കുംഭമാസത്തിലെ ഭരണി


ഭരണിവേല എന്ന് പ്രസിദ്ധം. പുതിയ പുരയില്‍ തറവാട്ടുകര്‍ക്കാണ് ഇതിന്‍റെ ചുമതല. ഉത്സവത്തിന് ഏകദേശം രണ്ടാഴ്ച മുമ്പ് പുതിയ പുരയില്‍ അന്തിത്തിരിയന്‍ കുറിയും കൊണ്ട് നാലൂരിലെ വാല്യക്കാരുടെ വീടുകളില്‍ എത്തി കുറിയിട്ട് അനുഗ്രഹം നടത്തുന്നു.

മീനമാസത്തിലെ കാര്‍ത്തിക


പൂരോത്സവം ആരംഭം. പറമ്പത്ത് പുരയിലെ അന്തിതിരിയന്‍ കുറിയും കൊണ്ട് നാലൂരിലെ വീടുകളിലെത്തി കുറിയിട്ട് അനുഗ്രഹം നടത്തുന്നു.

ഉത്രവിളക്ക് അടിയന്തരം : (രാത്രി)


പൂരോല്‍സവനാളുകളില്‍ പാലോട്ട് ദൈവത്തിന് പ്രത്യേക പൂജാകര്‍മ്മങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ അത്താഴി അരികൊണ്ട് അടിയന്തിരം.

മേടം സംക്രമം


പാലോട്ട് കാവ് വിഷുവിളക്ക് മഹോല്‍സവാരംഭം

മേടം 6


രാവിലെ കോലധാരികള്‍ക്കും ജന്മാവകാശികള്‍ക്കും കോളുകൊടുക്കല്‍ ചടങ്ങ്

മേടം 7


രാവിലെ മല്ലിയോട്ടച്ചനും അന്തിതിരിയന്‍മാര്‍ക്കും പാണച്ചിറമല്‍ ഗുരുക്കളും പാട്ടുകാരും അച്ഛന്‍മാരും സമുദായിമാരും കൂട്ടായിക്കാരും മറ്റും അതിയടം പാലോട്ട് കാവിലേക്ക് സാനിദ്ധ്യമറിയിച്ചുകൊണ്ടുള്ള പുറപ്പാട്.

മേടം 10: കരിയിടിക്കല്‍ (രാത്രി അടിയന്തിരം)


ക്ഷേത്രത്തിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ വരവ് ചെലവ് അവതരിപ്പിക്കല്‍, സമുദായിമാര്‍ കണക്ക് ദൈവത്തില്‍ അവതരിപ്പിച്ച് കുറിവാങ്ങുന്നു, വരും വര്‍ഷത്തെ സമുദായിമാരെ തെരഞ്ഞെടുക്കുന്നു.

കര്‍ക്കിടം ആദ്യഞായറാഴ്ച : ഞായറാഴ്ച അടിയന്തിരം (പകല്‍)


പുതിയപുരയില്‍ തറവാട്ടുകാര്‍ നേര്‍ച്ചയായി കലശം വെക്കുന്നു.

അഷ്ടമിരോഹിണി അടിയന്തിരം: (രാത്രി)


ചന്ദ്രനുദിച്ചാല്‍ മാത്രമേ പൂജാകര്‍മ്മങ്ങള്‍ തുടങ്ങുകയുള്ളൂ. പണ്ടുകാലത്ത് കയറ്റുകാരായിരുന്നു ഈ അടിയന്തിരം നടത്തി വന്നിരുന്നത്. കൃഷിയെ കന്നുകാലികളില്‍ നിന്ന് രക്ഷിച്ച് പരിപാലിച്ച് പോന്നിരുന്ന ആള്‍ക്കാരായിരുന്നു കയറ്റുകാര്‍. അവര്‍ ക്യഷിക്കാരില്‍ നിന്ന് പിരിച്ചെടുത്ത നെല്ലും പണവുമാണ് ഈ അടിയന്തിരത്തിന് ഉപയേഗിച്ചിരുന്നത്. ഇന്നീ സമ്പ്രദായം നിലവിലില്ലാത്തതിനാല്‍ ദേവസ്വമാണ് നടത്തുന്നത്.

നിറ/ പുത്തരി അടിയന്തിരം


പകല്‍ മുഹൂര്‍ത്തമനുസരിച്ച് (കൊല്ലം വളപ്പില്‍ തറവാട്ടുകാര്‍)

ചിങ്ങം: തിരുവോണ അടിയന്തിരം (പകല്‍)


പാണച്ചിറമേല്‍ ഗുരുക്കല്‍ ദേവന് ചിറ്റാട സമര്‍പ്പിക്കുന്നു.